Connect with us

Palakkad

60 കുടുംബങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Published

|

Last Updated

പാലക്കാട്: വാളയാറിലെ നിര്‍ദിഷ്ട സംയോജിത ചെക്‌പോസ്റ്റിന് സ്ഥലമേറ്റെടുക്കുന്നതിന്റെ ഭാഗമായി ചന്ദ്രാപുരത്തെ 60 കുടുംബങ്ങള്‍ക്ക് ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കി. നിലവിലുള്ള ചെക്‌പോസ്റ്റിന്റെ വടക്കുകിഴക്ക് ഭാഗത്തായിട്ടാണിത്. ഈ മാസം 23നകം സ്ഥലം ഒഴിഞ്ഞുനല്‍കണമെന്നും 28ന് നഷ്ടപരിഹാരത്തുക കൈപ്പറ്റണമെന്നുമാണ് നോട്ടീസില്‍ പറഞ്ഞിട്ടുള്ളത്.
വാളയാര്‍ ചന്ദ്രാപുരം പിരിവിലെ 40 ഏക്കര്‍ സ്ഥലമാണ് സംയോജിത ചെക്‌പോസ്റ്റിനായി കണ്ടെത്തിയിട്ടുള്ളത്. ഈ ഭാഗത്തുള്ള കൃഷിക്കാരും വ്യാപാരികളും ഉള്‍പ്പെടെയുള്ളവരാണ് കുടിയിറക്കപ്പെടുന്നത്.
വാളയാര്‍ അണക്കെട്ടിന്റെയും ദേശീയപാത വികസനത്തിന്റെയും പേരില്‍ രണ്ടും മൂന്നും തവണ കുടിയിറക്കപ്പെട്ടവരാണ് തങ്ങളെന്നാണ് ഇപ്പോള്‍ സ്ഥലമൊഴിഞ്ഞുകൊടുക്കുന്നവരുടെ വാദം. ഓണത്തലേന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ കോടതിയെ സമീപിക്കാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് അധികൃതരെന്നും ഇവര്‍ ആരോപിക്കുന്നു. നോട്ടീസിനെതിരെ നേരിട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം. കുടിയിറക്കലിനെതിരെ വിവിധ സമര പരിപാടികള്‍ നടത്താന്‍ വാളയാര്‍ ചെക്‌പോസ്റ്റ് കുടിയിറക്കല്‍ വിരുദ്ധ സമരസമിതി തീരുമാനിച്ചു.