Connect with us

National

മോഡി: സുഷമാ സ്വരാജ് അഡ്വാനിയെ കണ്ടു

Published

|

Last Updated

ന്യൂഡല്‍ഹി: നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് അഡ്വാനിയുമായി കൂടിക്കാഴ്ച നടത്തി. മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിനെ തുടക്കം മുതലേ എതിര്‍ക്കുന്ന അഡ്വാനിയെ അനുനയിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കൂടിക്കാഴ്ച. അഡ്വാനിയുടെ വസതിയില്‍ നടന്ന കൂടിക്കാഴ്ച രണ്ട് മണിക്കൂറോളം നീണ്ടു. ബി.ജെ.പി നേതാവ് അനന്ത് കുമാറും സുഷമക്കൊപ്പമുണ്ടായിരുന്നു.

പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആക്കിയതില്‍ ആരും ദു:ഖിതരല്ലെന്നും കൂടിക്കാഴ്ചക്ക് ശേഷം സുഷമാ സ്വരാജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി ജെ പിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും അദ്വാനി പങ്കെടുത്തിരുന്നില്ല. സുഷമ സ്വരാജും നേരത്തെ മോഡിക്ക് എതിരായിരുന്നുവെങ്കിലും ഇപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്.

Latest