Connect with us

National

ഡല്‍ഹി കൂട്ടബലാത്സംഗം: നാലു പ്രതികള്‍ക്കും വധശിക്ഷ

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി കൂട്ടബലാതസംഗക്കേസില്‍ നാലുപ്രതികള്‍ക്കും ഡല്‍ഹി സാകേത് കോടതി വധശിക്ഷവിധിച്ചു. കേസില്‍ പ്രതികളായ മുകേഷ് (26), വിനയ് ശര്‍മ(20), പവന്‍ ഗുപ്ത (19), അക്ഷയ്‌സിംഗ് ഠാക്കൂര്‍ എന്നിവരെയാണ് കോടതി വധശിക്ഷക്ക് വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. ബലാത്സംഗം, കൊലപാതകം, എന്നിവക്ക് പുറമെ വധശ്രമം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. എല്ലാ കുറ്റവും തെളിഞ്ഞു എന്നും കോടതി വിധിച്ചിരുന്നു.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നാണ് വിധി പ്രഖ്യാപിച്ചുകൊണ്ട് കോടതി പറഞ്ഞത്. പ്രതികളുടെ സമീപനം ക്രൂരമായിരുന്നു എന്നും സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളെ ഗൗരവമായി കാണണം എന്നും കോടതി പറഞ്ഞു.
ആറ് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ രാംസിംഗ് എന്ന ആള്‍ തീഹാര്‍ ജയിലില്‍ തൂങ്ങിമരിച്ചിരുന്നു. ഇയാള്‍ പെണ്‍കുട്ടി പീഡനത്തിനിരയായ ബസിന്റെ ഡ്രൈവറായിരുന്നു. മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതി ജുവനൈല്‍ ജസ്റ്റിസ് പ്രകാരം ശിക്ഷിച്ചിരിക്കുകയാണ്.

പ്രായപൂര്‍ത്തിയാകാത്ത വ്യക്തി ഉള്‍പ്പെടെ കേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്, മൂന്ന് വര്‍ഷത്തേക്ക് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് മാറ്റാനാണ് വിധിച്ചത്. കേസിലെ പ്രതിയും ബസിന്റെ െ്രെഡവറുമായ രാംസിംഗ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിക്കുകയായിരുന്നു. വൈദ്യ പരിശോധന ലഭിക്കാന്‍ വൈകിയതും അണുബാധയുമാണ് പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം കോടതി തള്ളി.

130 ദിവസത്തെ തുടര്‍ച്ചയായ വാദം കേള്‍ക്കലിനിടെ 85 പ്രോസിക്യൂഷന്‍ സാക്ഷികളെയും പതിനേഴ് പ്രതിഭാഗം സാക്ഷികളെയും വിസ്തരിച്ചു.
ഡിസംബര്‍ പതിനാറിനാണ് നാടിനെ നടുക്കിയ ഡല്‍ഹി കൂട്ട ബലാത്സംഗം അരങ്ങേറിയത്. ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം ഇരുപത്തിമൂന്നുകാരിയായ പാരാ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാജ്യത്തിന്റെ പ്രാര്‍ഥനകള്‍ വിഫലമാക്കി ഡിസംബര്‍ 29ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപകമായ പ്രക്ഷോഭമാണ് നടന്നത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറിന് പുറമെ രാഷ്ട്രപതി ഭവനിലേക്കുള്ള റോഡിലും പ്രക്ഷോഭം അരങ്ങേറി.

 

---- facebook comment plugin here -----

Latest