Connect with us

Malappuram

ബി എസ് എന്‍ എല്‍ അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം തുടങ്ങി

Published

|

Last Updated

മലപ്പുറം: ഒപ്പിറ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുഖേനേയുള്ള അതിവേഗ ഇന്റര്‍നെറ്റ്് സംവിധാനം ജില്ലയില്‍ തുടങ്ങിയതായി മലപ്പുറം ബി എസ് എന്‍ എല്‍ ജനറല്‍ മാനേജര്‍ എ എസ് സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തുടക്കത്തില്‍ മഞ്ചേരി, തിരൂര്‍ മേഖലകളിലെ 30 കിലോമീറ്റര്‍ പരിധിയിലാണ് ഇന്റര്‍നെറ്റ്് ലഭിക്കുക. ഡാറ്റാ, വോയ്‌സ് കൈമാറ്റത്തിനു പുറമെ വിഡിയോ ഓണ്‍ ഡിമാന്റ് സംവിധാനവും ഉടന്‍ നടപ്പിലാക്കും. 950 മുതല്‍ 17000 രൂപ വരെയുള്ള സ്‌കീമുകളാണുള്ളത്. ഡാറ്റാ ഡൗണ്‌ലോഡിംഗും അപ്പ് ലോഡിംഗും ഒരേ വേഗതയില്‍ ചെയ്യാന്‍ സാധിക്കും. ബി എസ് എന്‍ എല്‍ ഓഫീസുകളില്‍ പ്രത്യേക അപേക്ഷ സമര്പ്പി ച്ച് കണക്ഷന്‍ നേടാം. ഇതിന് 500 രൂപയും മോഡത്തിന് മാസം നൂറുരൂപ നിരക്കിലും ഈടാക്കും. നിലവില്‍ കോപ്പര്‍ കേബിള്‍ മുഖേനെയാണ് ഇന്റര്‌നെുറ്റ് ലഭിക്കുന്നത്.
ചെറിയ പ്രശ്‌നങ്ങളുണ്ടായാല്‍ തന്നെ ഇന്റര്‍നെപറ്റ് സംവിധാനം തകരാറിലാകുന്നുണ്ട്. കുറഞ്ഞ ഇന്റര്‍നെറ്റ്് വേഗതയാണ് ലഭിക്കുക. ഒപ്പിറ്റിക്കല്‍ ഫൈബര്‍ സംവിധാനം വഴി ഉയര്ന്ന വേഗതയില്‍ ഇന്റര്‍നെറ്റ്് ലഭിക്കും. തൃശൂര്‍, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇതുപ്രവര്ത്തി ക്കുന്നുണ്ട്. മലപ്പുറത്ത് 254000 ലാന്റ് കണക്ഷനുകളുണ്ട്. ഇതില്‍ 33000 പേര്ക്കു മാത്രമേ ഇന്റര്‍നെറ്റ്് സംവിധാനമുള്ളൂ.
ജില്ലയില്‍ പുതുതായി 100 ടവറുകള്‍ തുടങ്ങുന്നുണ്ട്. ഇതില്‍ 56 എണ്ണത്തിന്റെ പണികള്‍ പുരോഗമിക്കുന്നു. ഇവയെ ഒപ്പിറ്റിക്കല്‍ ഫൈബര്‍ സംവിധാനവുമായി ബന്ധിപ്പിക്കും. ബി എസ് എന്‍ എല്‍ ടവര്‍ സ്ഥാപിക്കുന്നതിനെതിരെ ചിലര്‍ ആസൂത്രിതമായ രംഗത്തുവരുന്നുണ്ടെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഇ പി ശ്രീകുമാര്‍, ആര്‍ വരദരാജന്‍ പങ്കെടുത്തു.