സാഫ് ഫുട്‌ബോള്‍ കപ്പ് അഫ്ഗാനിസ്ഥാന്

Posted on: September 11, 2013 8:31 pm | Last updated: September 11, 2013 at 8:32 pm

saaf cup

കാഠ്മണ്ഡു: ഇന്ത്യയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സാഫ് ഫുട്‌ബോള്‍ കിരീടം അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. ഹാട്രിക് കിരീടം ലക്ഷ്യമിട്ട് ഫൈനലില്‍ കളിക്കാനിറങ്ങിയ ഇന്ത്യന്‍ സ്വപ്‌നങ്ങളെ തകര്‍ത്താണ് അഫ്ഗാന്‍ കിരീടം ചൂടിയത്.

കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ഇന്ത്യയോട് എതിരില്ലാത്ത നാല് ഗോളിന് തോറ്റതിന്റെ മധുരപ്രതികാരം കൂടിയായി കിരീട നേട്ടം.

സാഫ് ഫുട്‌ബോള്‍ കപ്പിന്റെ ഫൈനലില്‍ ഇത് മൂന്നാം തവണയാണ് ഇന്ത്യ തോല്‍ക്കുന്നത്. 1995ല്‍ ശ്രീലങ്കയ്‌ക്കെതിരെയും 2008ല്‍ മാലിദ്വീപിനെതിരെയുമാണ് ഇന്ത്യ ഫൈനലില്‍ പരാജയപ്പെട്ടത്.