‘ഏഷ്യയില്‍ പത്തിലൊന്ന് പുരുഷന്‍മാരും ബലാത്സംഗം നടത്തിയവര്‍’

Posted on: September 11, 2013 12:22 am | Last updated: September 11, 2013 at 12:22 am

ലണ്ടന്‍: ഏഷ്യയിലെ ആറ് രാജ്യങ്ങളിലെ പത്തിലൊന്ന് പുരുഷന്മാരും ജീവിതത്തിലൊരിക്കലെങ്കിലും ബലാത്സംഗം നടത്തിയിട്ടുണ്ടെന്ന് സര്‍വേ. പങ്കാളിയുമായല്ലാത്ത ലൈംഗിക ബന്ധമാണ് സര്‍വേ ബലാത്സംഗമായി പരിഗണിച്ചത്. ലൈംഗിക അത്രിക്രമങ്ങളും ബലാത്സംഗവും വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു പഠനം നടത്തിയത്. ഭാര്യ, കാമുകി എന്നിവരെ ബലാത്സംഗത്തിന് വിധേയരാക്കിയ കണക്കുകൂടി പരിഗണിക്കുമ്പോള്‍ പുരുഷന്മാരിലെ കാല്‍ഭാഗം ഈ വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് സര്‍വേ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമാണ് സര്‍വേ. നേരത്തെയുള്ള ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തലനുസരിച്ച് ലോക വ്യാപകമായി മൂന്നില്‍ ഒരു സ്ത്രീ ഏതെങ്കിലും വിധത്തിലുള്ള ഗാര്‍ഹിക, ലൈംഗിക പീഡനത്തിനിരയാകുന്നുണ്ട്.