Connect with us

Kerala

ജഡ്ജിമാരുടെ പശ്ചാത്തലം നോക്കേണ്ട: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: ജഡ്ജിമാരുടെ പശ്ചാത്തലം അന്വേഷിക്കണമെന്ന രാഷ്ട്രീയ നേതാക്കളുടെ നിലപാടിനെ ഹൈക്കോടതി വിമര്‍ശിച്ചു. ഇത്തരം നീക്കങ്ങള്‍ക്കെതിരെ നടപടി വേണമെന്നും സര്‍ക്കാറിന്റെ ഭാഗമായുള്ള പാര്‍ട്ടി വക്താക്കളെ നിയന്ത്രിക്കണമെന്നും ജസ്റ്റിസ് എസ് എസ് സതീശ ചന്ദ്രന്‍ നിരീക്ഷിച്ചു. സോളാര്‍ കേസിലെ പ്രതി ബിജു രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതി നിരീക്ഷണം. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയെന്ന കേസിലാണ് ബിജു രാധാകൃഷ്ണന്‍ ജാമ്യം തേടിയിട്ടുള്ളത്. വാദത്തിനിടെ കോടതി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ ചാനല്‍ ചര്‍ച്ചകള്‍ക്ക് വിധേയമാകുമെന്നും ജഡ്ജിമാരുടെ പശ്ചാത്തലം അന്വേഷിക്കണമെന്നും പാര്‍ട്ടി വക്താക്കള്‍ ആവശ്യപ്പെടുന്ന കാഴ്ചയാണ് കാണുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ജാമ്യാപേക്ഷ കൂടുതല്‍ വാദത്തിനായി മാറ്റി.