ഇന്നു മുതല്‍ ഡീസല്‍ വിലയില്‍ 20 ഫില്‍സ് വര്‍ധന

Posted on: September 10, 2013 7:04 pm | Last updated: September 10, 2013 at 8:47 pm

inoc pumpദുബൈ: ഇന്നു മുതല്‍ ഡീസലിന് 20 ഫില്‍സ് വര്‍ധിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇനോക്, എപ്‌കോ, ഇമാറാത്ത് സര്‍വീസ് സ്‌റ്റേഷനുകളിലാണ് വില വര്‍ധനവ്. നിലവിലെ മൂന്നര ദിര്‍ഹത്തിന് പകരം ഇന്നു മുതല്‍ ലിറ്ററിന് മൂന്നു ദിര്‍ഹവും 70 ഫില്‍സുമാവും വില. അന്താരാഷ്ട്ര വിലയില്‍ ഡീസലിനുണ്ടായ വര്‍ധനവാണ് ഇതിന് കാരണമെന്ന് പെട്രോളിയം റീട്ടയില്‍ സ്ഥാപനങ്ങളായ ഇനോക് ഉള്‍പ്പെടെയുള്ളവ വ്യക്തമാക്കി. ബന്ധപ്പെട്ട മന്ത്രാലയത്തില്‍ നിന്നും വില വര്‍ധിപ്പിക്കാന്‍ അനുമതി ലഭിച്ചതായും കാമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
നിലവില്‍ ലിറ്ററിന് 3.50 ദിര്‍ഹമാണുള്ളത്. രാജ്യാന്തര തലത്തില്‍ കുറഞ്ഞാല്‍ യു എ ഇയും വില കുറക്കും.