Connect with us

Gulf

ദുബൈ മത്സ്യമേഖലയില്‍ സ്വദേശിവത്കരണം

Published

|

Last Updated

ദുബൈ: ദുബൈ മത്സ്യച്ചന്തയില്‍ വില്‍പ്പനയും ഇറക്കുമതിയും മെച്ചപ്പെടുത്തുന്നതിന് നഗരസഭയും ദുബൈ ഫിഷര്‍മാന്‍ കോ-ഓപ്പറേറ്റീവ് അസോസിയേഷനും ധാരണാപത്രത്തില്‍ ഒപ്പിട്ടു. ഇതിനൊപ്പം മത്സ്യച്ചന്തയില്‍ സ്വദേശിവത്കരണം ശക്തിപ്പെടുത്തും. ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കും.
പരമ്പരാഗതമായി മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കുമെന്ന് നഗരസഭാ അസി. ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ശംസി പറഞ്ഞു. മത്സ്യബന്ധന മേഖലയില്‍ ഏകോപനവും വ്യവസ്ഥയും ആവശ്യമാണെന്നും സ്വദേശിവത്കരണമെന്നാല്‍ മറ്റുദേശക്കാരെ ഒഴിവാക്കുകയെന്ന് അര്‍ഥമില്ലെന്നും പക്ഷേ, നിയന്ത്രണം വരുത്തുമെന്നും അസോസിയേഷന്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ മുഹമ്മദ് സഈദ് അല്‍ മരി പറഞ്ഞു.

 

---- facebook comment plugin here -----

Latest