Connect with us

Kerala

മറ്റൊരു വാഹനത്തെ പിന്തുടര്‍ന്ന സലീം രാജിനെ നാട്ടുകാര്‍ തടഞ്ഞു

Published

|

Last Updated

കോഴിക്കോട്: മറ്റൊരു വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിനെ നാട്ടുകാര്‍ തടഞ്ഞു. തുടര്‍ന്ന് സലീം രാജ് ഉള്‍പ്പെടെ ഏഴംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് കരിക്കാംകുളത്ത് വെച്ചാണ് സലീം രാജിനെ നാട്ടുകാര്‍ തടഞ്ഞത്.

കൊല്ലത്ത് നിന്ന് വന്ന സ്വിഫ്റ്റ് കാറിനെ സലീം രാജും സംഘവും ഇന്നോവയില്‍ പിന്തുടരുകയായിരുന്നു. ശേഷം കാര്‍ തടഞ്ഞു നിര്‍ത്തി അതിലുള്ളയാളെ പുറത്തിറക്കി ആക്രമിക്കുന്നതിനിടെയാണ് സലീം രാജിനെ നാട്ടുകാര്‍ തടഞ്ഞത്. കാറിനെ എന്തിന് പിന്തുടര്‍ന്നുവെന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് സലീം രാജ് പറഞ്ഞത്. തന്റെ ഒരു അകന്ന ബന്ധുവിനെ വിവാഹം കഴിക്കാതെ തട്ടിക്കൊണ്ടുപോയി എന്ന് ആദ്യം പറഞ്ഞ സലീം രാജ് പിന്നീട് സ്വത്ത് തര്‍ക്കമാണെന്ന് തിരുത്തി.

സ്വിഫ്റ്റ് കാറില്‍ നിന്ന് 30 ലക്ഷം രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

Latest