താമരശ്ശേരിയില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

Posted on: September 9, 2013 11:42 am | Last updated: September 9, 2013 at 11:42 am

electriകോഴിക്കോട്: താമരശ്ശേരിക്കടുത്ത് കൂടത്തായിയില്‍ വൈദ്യുതിലൈന്‍ പൊട്ടിവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരണപ്പെട്ടു. ഉത്തര്‍പ്രദേശ് സ്വദേശികളാണ് മരണപ്പെട്ടത്. ഉത്തര്‍പ്രദേശിലെ കൊന്തയിലെ രമാദേവിന്റെ മകന്‍ വീരേന്ദ്രന്‍ (22) മങ്കുരുവിന്റെ മകന്‍ രാജ്കുമാര്‍ എന്നിവരാണ് മരണപ്പെട്ടത്. കൂലിത്തൊഴിലാളികളായ ഇവര്‍ തോട്ടത്തില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.