കോണ്‍ഗ്രസ് ജനങ്ങളെ വോട്ടുബാങ്കായി കാണുന്നു: മോഡി

Posted on: September 7, 2013 8:17 pm | Last updated: September 7, 2013 at 8:17 pm

modiforstorypage_350_122612035858ന്യൂഡല്‍ഹി: കോണ്‍ഗ്രസിനും മന്‍മോഹന്‍ സിംഗിനും എതിരെ നരേന്ദ്രമോഡി വീണ്ടും. ജനങ്ങളെ പൗരന്‍മാരായിട്ടല്ല വോട്ടു ബാങ്കുകളായിട്ടാണ് കോണ്‍ഗ്രസ് കാണുന്നതെന്ന് മോഡി പറഞ്ഞു. ജനോപദ്രവകരമായ നയങ്ങളാണ് കോണ്‍ഗ്രസിനെ കാലാകാലങ്ങളായി നയിക്കുന്നത്.

ലോകോത്തര സാമ്പത്തിക വിദഗ്ധനെന്ന് പേരുകേട്ട മന്‍മോഹന്‍സിംഗിന്റെ ചികിത്സ കാരണമാണ് ഇന്ത്യയുടെ സാമ്പത്തികരംഗം ഇത്തരത്തില്‍ വഷളായതെന്നും മോഡി തുറന്നടിച്ചു.