Connect with us

Palakkad

മൂച്ചിക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ 'എന്റെ കറി എന്റെ മുറ്റത്ത്'പദ്ധതി

Published

|

Last Updated

മണ്ണാര്‍ക്കാട്: പച്ചക്കറിയിനങ്ങള്‍ സ്വന്തം വീട്ടുമുറ്റത്ത് തന്നെ ഉല്‍പാദിപ്പിച്ച് എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ എല്‍ പി സ്‌കൂളില്‍ എന്റെ കറി എന്റെ മുറ്റത്ത്പദ്ധതിക്ക് തുടക്കമായി. സ്‌കൂള്‍ മന്ത്രിസഭയിലെ ക്യഷി വകുപ്പിന്റെ കീഴിലാണ് പദ്ധതി നടപ്പിലാകുന്നത്. വെണ്ട, തക്കാളി, പാവല്‍, പയര്‍, വഴുതന, പടവലം, ചീര, മുളക്, കുമ്പളം, മത്തന്‍എന്നിങ്ങനെ വ്യത്യസ്ത വിത്തുകളടങ്ങുന്ന വിത്തു പാക്കറ്റുകള്‍ ക്യഷിഭവനില്‍ നിന്നുംശേഖരിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കുംവിതരണം ചെയ്തു. നടീല്‍ രീതികള്‍, ജൈവ വളങ്ങള്‍, ജൈവ കീട നിയന്ത്രണ മാര്‍ഗങ്ങള്‍ എന്നിവയില്‍ അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി. 
ആഴ്ച്ചയിലൊരിക്കല്‍ പച്ചക്കറിച്ചെടിയുടെ വളര്‍ച്ചയും വിളവും രേഖപ്പെടുത്തി നന്നായിപരിപാലിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സമ്മാനമടക്കമുള്ള പ്രോത്സാഹനങ്ങള്‍ നല്‍കുന്നരൂപത്തിലാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.—
വാര്‍ഡ് മെമ്പര്‍ കെ ഇന്ദിര പദ്ധതി ഉല്‍ഘാടനംചെയ്തു. പി ടി എ പ്രസിഡന്റ് പൂതാനി നസീര്‍ ബാബു അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വി നളിനി പി ടി എ വൈസ് പ്രസിഡന്റ് പി മണികണ്ഠന്‍ ഹെഡ്മിസ്ട്രസ്സ് എ സതിദേവി, സി മുസ്തഫ, പി അബ്ദുസ്സലാം സ്‌കൂള്‍മുഖ്യമന്ത്രി പി അന്‍ഷിദ് എന്നിവര്‍ പ്രസംഗിച്ചു.

Latest