Connect with us

Malappuram

വെട്ടത്ത് വാന്‍ വയലിലേക്ക് മറിഞ്ഞ് 15 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Published

|

Last Updated

തിരൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ക്രൂയിസര്‍ വാന്‍ വയലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരുക്കേറ്റു.
വെട്ടം പച്ചാട്ടിരിയില്‍ ഓട്ടോറിക്ഷയെ വെട്ടിച്ച ക്രൂയിസര്‍ വാന്‍ നിയന്ത്രണം വിട്ട് വയലിലേക്ക് മറിയുകയായിരുന്നു. തിരൂര്‍ എം ഇ ടി ഇംഗ്ലീഷ് മീഡിയം സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിളാണ് വാഹനത്തിലുണ്ടായിരുന്നത്. വൈകീട്ട് നാലരയോടെയായിരുന്നു അപകടം.
അപകടം നടന്നയുടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. പറവണ്ണ, വാക്കാട്, കൂട്ടായി ഭാഗങ്ങളിലെ കുട്ടികളാണ് വാഹനത്തിലുýായിരുന്നത്.  ആരുടെയും പരിക്ക് ഗുരുതരമല്ല. വിദ്യാര്‍ഥികളായ   ഫാത്തിമ (15), ഫളലുല്‍ ഹഖ് (8) , ജുമാന (11), ലന (4), ഹാഷിം (ആറ്), തൗഫീഖ് (10), ആഷിഖ് അമീന്‍ (12), രഹന (ഒമ്പത്), മുഹമ്മദ് ഹുസൈന്‍ (10), നസറിയ (10), സുഹൈല്‍ (11), ഹുസൈന്‍ (11), ആദില്‍ (അഞ്ച്), ഫഹദ് (ആറ്), ഹിന (നാല്) എന്നിവര്‍ക്ക് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

കൊളപ്പുറത്ത് ജീപ്പ് ഇരുപത് അടി താഴ്ചയിലേക്ക് മറിഞ്ഞു

തിരൂരങ്ങാടി: ദേശീയ പാത സര്‍വേ കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ജീപ്പ് കൊളപ്പുറത്ത് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞ് ആറുപേര്‍ക്ക് പരുക്കേറ്റു.
സര്‍വെയര്‍മരായ തിരുവനന്തപുരം പാലോട് ബാലകൃഷ്ണന്റെ ഭാര്യ അനിത(37), കാടാമ്പുഴ മുഹമ്മദിന്റെ മകന്‍ അഹ്മദ് കബീര്‍(29), കൊല്ലം ജെയിംസിന്റെ മകള്‍ സുനി(40), ചെയിന്‍മാന്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടി വിജയന്‍(49), റെവന്യൂ ഓഫീസര്‍മാരായ കോട്ടയം സ്വദേശി അശോകന്‍(47), കൊല്ലം സ്വദേശി പി പീതാംബരപ്പിള്ളയുടെ മകന്‍ അജയന്‍(47) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ അശോകനെ കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയിലും മറ്റുള്ളവരെ തിരൂരങ്ങാടി എം കെ ഹാജി മെമ്മോറിയല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
തലപ്പാറയില്‍ സര്‍വ്വേ നടത്തവേ മഴ കാരണം ജോലി നിര്‍ത്തി കോട്ടക്കലേക്ക് മടങ്ങവേ വൈകിട്ട് 3.45നാണ് അപകടം.

Latest