Connect with us

Kannur

വ്യാജമദ്യ വില്‍പ്പന തടയുന്നതിന് ജില്ലയില്‍ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കും

Published

|

Last Updated

കണ്ണൂര്‍: ഓണം സ്‌പെഷ്യല്‍ ഡ്രൈവ് തുടങ്ങിയ ശേഷം 10 നാര്‍ക്കോട്ടിക്ക് കേസുകളും 98 അബ്കാരി കേസുകളിലുമായി 101 പേരെ അറസ്റ്റ് ചെയ്തു. 12.728 കിലോഗ്രാം കഞ്ചാവ് 13 ലിറ്റര്‍ ചാരായം 1434 ലിറ്റര്‍ വാഷ് 15.660 ലിറ്റര്‍ മാഹി മദ്യമുള്‍പ്പെടെ 316.81 ലിറ്റര്‍ വിദേശമദ്യം 756 പാന്‍മസാല പാക്കറ്റുകള്‍ എന്നിവയും മൂന്ന് വാഹനങ്ങളും പിടിച്ചെടുത്തു. 

കഴിഞ്ഞ ഒരാഴ്ചയ്ക്കുളളില്‍ മാത്രം തലശ്ശേരി ടൗണില്‍ നിന്നും 8.350 കിലോഗ്രാം കഞ്ചാവ് രണ്ട് വാഹനങ്ങള്‍ എന്നിവയും മൂന്ന് പേരെയും ഇരിട്ടി ടൗണില്‍ നിന്നും 3.400 കിലോഗ്രാം കഞ്ചാവ് സഹിതം ഒരാളെയും ഇന്നലെ മട്ടന്നൂര്‍ ടൗണില്‍ നിന്നും അരകിലോ കഞ്ചാവ് സഹിതം സതീശനെയും അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തു.
വ്യാജമദ്യ വില്‍പ്പന തടയുന്നതിന് എക്‌സൈസ്, പോലീസ്, റവന്യൂ, ഫോറസ്റ്റ് വിഭാഗങ്ങളിലെ ഓഫീസര്‍മാരുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അത്യാവശ്യഘട്ടത്തില്‍ മറ്റു വകുപ്പുകളുടെ വാഹനങ്ങള്‍ കൂടി ഉപയോഗിച്ച് പരിശോധന നടത്തും. തുടര്‍ച്ചയായും മുന്‍വര്‍ഷങ്ങളിലും കുടകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്നവരുടെ പ്രതേ്യക ലിസ്ട് തയ്യാറാക്കി നിരീക്ഷണം ആരംഭിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്ന് കഴിഞ്ഞ 3 ദിവസമായി വന്‍തോതില്‍ കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് മയക്കുമരുന്ന് വില്‍പനക്കാരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരുന്നുണ്ട്. സ്ഥിരം കുറ്റവാളികളെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് ഉയല്‍ സംസ്ഥാനമായ കര്‍ണ്ണാടകയില്‍ നിന്നും മദ്യം കടത്തുന്നത് തടയുന്നതിന് അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ കെ രാധാകൃഷ്ണന്‍, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍, ഉത്തരമേഖല കോഴിക്കോട് സി എം ഷാനവാസ്, ബാംഗ്ലൂര്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഹരിദാസ് എന്നിവരുടെ നേതൃത്വത്തില്‍ മൈസൂരില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. രണ്ടു സംസ്ഥാനങ്ങളിലെയും കുറ്റവാളികളുടെ ലിസ്റ്റും അനധികൃത കടത്ത് ചെക്ക് പോസ്റ്റ് ഒഴിവാക്കിയുളള റൂട്ടുകളും കൈമാറി. കണ്ണൂര്‍, കാസര്‍കോട്, വയനാട് അതിര്‍ത്തി പ്രദേശങ്ങളില്‍ രണ്ടു സംസ്ഥാനങ്ങളുടെയും എക്‌സൈസ് വിഭാഗം പട്രോളിംഗ് ശക്തമാക്കി വിവരങ്ങള്‍ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.