പന്ന്യന്‍ മുടിമുറിക്കണമെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍

Posted on: September 3, 2013 8:34 pm | Last updated: September 3, 2013 at 8:34 pm

panyanതിരുവനന്തപുരം:പന്ന്യന്‍ രവീന്ദ്രന്‍ മുടിമുറിക്കണമെന്ന് സിപിഐ സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യം. കാസര്‍ഗോഡ് നിന്നുള്ള അംഗം കെ.വി കൃഷ്ണനാണ് ഈ ആവശ്യം ഉന്നയിച്ചത്. മുടി വളര്‍ത്തിയ സെക്രട്ടറി പാര്‍ട്ടിക്ക നാണക്കേടാണെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐ സിപിഎമ്മിന്റെ ബി ടീമായി മാറിയെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടുള്ള ഉപരോധ സമരത്തിലെ പാര്‍ട്ടിയുടെ നിലപാടിനെതിരെയും രൂക്ഷമായ വിമര്‍ശനമുണ്ടായി. ഒരു ഘട്ടത്തിലും പാര്‍ട്ടി ഉപരോധ സമരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. അതേസമയം സമരത്തില്‍ സിപിഐ ക്ക് കൃത്യമായ സ്ഥാനം ഉണ്ടായില്ലെന്നും വമര്‍ശനമുണ്ടായി. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേട് കൊണ്ടാണ് പാര്‍ട്ടിക്ക നാണക്കേടുണ്ടാകുന്നത്. കഴിവുകെട്ട നേതൃത്വമാണ് പാര്‍ട്ടിക്കെന്നും യോഗത്തില്‍ അംഗങ്ങള്‍ വിമര്‍ശിച്ചു.