സപ്ലൈകോ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായി

Posted on: September 2, 2013 6:22 pm | Last updated: September 2, 2013 at 6:23 pm

കൊച്ചി: സിവില്‍ സപ്ലൈസിലെ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നാരംഭിച്ച അനിശ്ചിതകാല സമരം മന്ത്രി അനൂപ് ജേക്കബുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. പ്രമോഷന്‍ അനുവദിക്കുക, ഡെപ്യൂട്ടേഷന്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം പ്രഖ്യാപിച്ചിരുന്നത്.