Connect with us

Palakkad

മനുഷ്യര്‍ പലപ്പോഴും മൃഗങ്ങളേക്കാള്‍ അധഃപതിക്കുന്നത് കൊണ്ടാണ് കുടുംബങ്ങളുടെ ഭദ്രത തകരുന്നത്: ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍

Published

|

Last Updated

ഒറ്റപ്പാലം: മനുഷ്യര്‍ പലപ്പോഴും മൃഗങ്ങളേക്കാള്‍ അധഃപതിക്കുന്നത് കൊണ്ടാണ് കുടുംബങ്ങളുടെ ഭദ്രത തകരുന്നതെന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ഡോ മജ്ഞുള ചെല്ലൂര്‍ പ്രസ്താവിച്ചു.
തോട്ടക്കരയില്‍ ജില്ലയിലെ രണ്ടാമത്തെ കുടുംബകോടതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. മനുഷ്യര്‍ ചുരുങ്ങിയ കാലമാത്രമേ ജീവിക്കുകയുള്ളവെന്നും അത് കൊണ്ട് തന്നെ പണത്തിന് പ്രധാന്യം നല്‍കാതെ സമാധാന ജീവിതത്തിന് മുന്‍തുക്കം നല്‍കണമെന്നും അവര്‍ പറഞ്ഞു.
ഹൈക്കോടതി ജസ്റ്റീസ് വി കെ മോഹനന്‍ അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജസ്റ്റീസ് കെ ടി ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. എം എല്‍ എ മാരായ എം ഹംസ, സി പി മുഹമ്മദ്, വി ടി ബല്‍റാം, കെ എസ് സഖീല, അഡ്വ ഷംസുദ്ദീന്‍, ജില്ലാ സെന്‍ഷന്‍ ജഡ് ജി മേരി ജോസഫ്, ഒറ്റപ്പാലം സബ് കല്ക്ടര്‍ ഡോ കൗശിക്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ഗൗരി, നഗരസഭ ചെയര്‍ പേഴ്‌സണ്‍ പി പാറുക്കുട്ടി,വാര്‍ഡ് കൗണ്‍സിലര്‍ പി വനജ, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ പി ഗോപിനാഥമേനോന്‍ പ്രസംഗിച്ചു.
ഒറ്റപ്പാലം, മണ്ണാര്‍ക്കാട് താലൂക്കുകളിലെ 1300 ഓളം കുടുംബകോടതി കേസുകള്‍ ഇനി മുതല്‍ ഒറ്റപ്പാലം കുടുംബ കോടതിയിലാണ് വിചാരണ ചെയ്യുക.

Latest