അല്‍ഖാഇദ നേതാവ് യമനില്‍ കൊല്ലപ്പെട്ടു

Posted on: August 31, 2013 12:01 am | Last updated: August 31, 2013 at 12:46 am
SHARE

സന്‍ആ: യമനില്‍ അല്‍ഖാഇദ നേതാവ് ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. തീവ്രവാദികളുടെ സംവിധാനങ്ങളെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ബയ്ദ പ്രവിശ്യയിലെ മാനാഷ ഗ്രാമത്തിലൂടെ പോകുന്ന വാഹനത്തിന് മുകളിലാണ് ആക്രമണം നടത്തിയത്. അല്‍ഖാഇദ സൈനിക തലവന്‍ ദഹാബിന്റെ മരണം ദൃക്‌സാക്ഷികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അല്‍ഖാഇദ നേതാവ് താരീക് അല്‍ ദഹാബിന്റെ സഹോദരനാണ് ഇയാള്‍. യമനില്‍ അമേരിക്ക നടത്തിയ 10 ഡ്രോണ്‍ ആക്രമണങ്ങളിലായി 40 പേര്‍ മരിച്ചിട്ടുണ്ട്. ആഗസ്റ്റ് നാലിന് പുറത്തുവന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മധ്യേഷ്യയിലും വടക്കന്‍ ആഫ്രിക്കന്‍ മേഖലയിലുമായി 24 എംബസികള്‍ അമേരിക്ക അടച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം ശക്തമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here