Connect with us

National

ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസീന്‍ ഭട്കല്‍ പിടിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപക നേതാവ് യാസീന്‍ ബട്കല്‍ പിടിയില്‍. ഇന്ത്യ- നേപ്പാള്‍ അതിര്‍ത്തിലെ ഗൊരാഖ്പൂരില്‍ വെച്ചാണ് ബട്കല്‍ പിടിയിലായത്. ഇന്ത്യയിലെ ഡല്‍ഹി,സൂറത്ത്,അഹമ്മദാബാദ് സ്‌ഫോടനക്കേസുകളിലെ പ്രതിയാണ് യാസീന്‍ ഭട്കല്‍. ദേശീയ അന്വേഷണ ഏജന്‍സിയാണ് ഭട്കലിനെ പിടികൂടിയത്.  കഴിഞ്ഞയാഴ്ച അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യാസിന്‍ ഭട്കലിനെ പിടികൂടിയതെന്നാണ് റിപ്പോര്‍ട്ട്.

മുപ്പത്തിയൊന്നുകാരനായ ഭട്കല്‍ എന്‍ജിനീയറിംഗ് ബിരുദധാരിയും കര്‍ണാടക ഭട്കല്‍ സ്വദേശിയുമാണ്.  ഇദ്ദേഹത്തിന്റെ സഹോദരന്മാരായ റിയാസും,ഇഖ്ബാലുമാണ് ഇന്ത്യന്‍ മുജാഹിദിന്റെ സഹ സ്ഥാപകര്‍.  2008ല്‍ ഇവര്‍ പാക്കിസ്ഥാനിലേക്ക് കടന്നതിന് ശേഷമാണ് ഭട്കല്‍ ഇന്ത്യന്‍ മുജാഹിദിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നത്.  17 പേര്‍ കൊല്ലപ്പെട്ട ജര്‍മ്മന്‍ ബേക്കറി സ്‌ഫോടനം, 2010ല്‍ ബാംഗ്ലൂര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് പുറത്ത് നടന്ന സ്‌ഫോടനം എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത് യാസീന്‍ ഭട്കല്‍ എന്നാണ് കണ്ടെത്തിയിട്ടുള്ളത്.  ജര്‍മന്‍ ബേക്കറിയില്‍ ഭട്കല്‍ ബോംബ് വെക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരുന്നു.  ഇതിന്റെ അടിസ്ഥാനത്തിലാണ് ഭട്കലിനെ പ്രതിയായി പ്രഖ്യാപിച്ചത്.

Latest