ചൈനയില്‍ ആറുവയസുകാരന്റെ കണ്ണു ചൂഴ്‌ന്നെടുത്തു

Posted on: August 29, 2013 9:55 am | Last updated: August 29, 2013 at 10:07 am
SHARE

baby1ബെയ്ജിംഗ്: ചൈനയിലെ ഷാംഗ്‌സി പ്രവിശ്യയില്‍ ആറുവയസുകാരന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു. വീട്ടില്‍ നിന്നും കളിക്കാനായി പുറത്ത്‌പോയ കുട്ടിയ കാണാതായതിനെ തുടര്‍ന്ന്‌ അന്വേഷിച്ച പോയപ്പോഴാണ് വഴിയരികില്‍ കുട്ടിയെ കണ്ണു ചൂഴ്‌ന്നെടുക്കപ്പെട്ട നിലയില്‍കണ്ടെത്തിയത്‌. കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു സ്ത്രീയാണ് തന്നെ ഉപദ്രവിച്ചതെന്ന് കുട്ടി പോലീസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതിയെന്നു സംശയിക്കുന്ന സ്ത്രീയെക്കുറിച്ചു വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം യുവാന്‍(11 ലക്ഷം രൂപ) പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന തന്നെ ബലമായി പിടിച്ച് ഒരു പ്രത്യേക ആയുധം ഉപയോഗിച്ച് കണ്ണ് ചൂഴ്‌ന്നെടുത്തെന്ന് കുട്ടി പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടിയെ ആക്രമിച്ചതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. ചൈനയില്‍ നേത്രദാതാക്കളെ കിട്ടാന്‍ വിഷമമായതിനാല്‍ കുട്ടിയുടെ കണ്ണു ചൂഴ്ന്നു വില്ക്കാനാണ് സ്ത്രീ ശ്രമിച്ചതെന്നു സംശയമുണ്ട്. അതേസമയം കുട്ടിക്ക് കാഴ്ച തിരിച്ചുകിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.