മുംബൈ മാനഭംഗം: ഒരാള്‍ അറസ്റ്റില്‍

Posted on: August 23, 2013 4:31 pm | Last updated: August 23, 2013 at 5:57 pm
SHARE

mumbai

മുംബൈ: മുംബൈയില്‍ ലൈഫ് സ്‌റ്റൈല്‍ മാസികയില്‍ ഫോട്ടോഗ്രാഫറായിരുന്ന മാധ്യമപ്രവര്‍ത്തകയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായി. നാല് പേര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. പ്രതികളെന്ന് സംശയിക്കുന്ന അഞ്ച് പേരുടെ രേഖാചിത്രങ്ങള്‍ പോലീസ് ഇന്ന് രാവിലെ പുറത്തുവിട്ടിരുന്നു.

അഞ്ചുപേരാണ് 22 കാരിയായ ഇവരെ ബലാത്സംഗം ചെയ്തത്. അഞ്ചുപേരുടെയും രേഖാചിത്രങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ ഉടനെ പിടികൂടാന്‍ കഴിയുമെന്ന് പോലീസ് പ്രതീക്ഷ പ്രകടിപ്പിച്ചു. മുബൈ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. മുബൈയിലെ ശക്തി മില്‍സിന് സമീപമുള്ള ലോവര്‍ പരേല്‍ മേഖലയിലാണ് സംഭവം. ന്യൂസ് ഫോട്ടോഗ്രാഫറായ യുവതി സുഹൃത്തിനൊപ്പം ഫോട്ടോയെടുക്കാന്‍ എത്തിയപ്പോഴാണ് കൂട്ടബലാല്‍സംഗത്തിനിരയായത്.

സംഭവം നടന്നതിന് ശേഷം ഇതുവരെ ഇരുപതോളം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതായി പോലീസ് വ്യക്തമാക്കി. ഇവരില്‍ നിന്ന് ലഭിച്ച വിവരവും പെണ്‍കുട്ടിയില്‍ നിന്ന് ലഭിച്ച വിവരവും അടിസ്ഥാനമാക്കിയാണ് രേഖാചിത്രങ്ങള്‍ തയാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here