ഖത്തര്‍ എയര്‍ വെയ്‌സ് ബേഗേജ് ഇളവു പ്രഖ്യാപിച്ചു

Posted on: August 22, 2013 10:51 am | Last updated: August 22, 2013 at 10:51 am
SHARE

AIRദോഹ : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലഗേജ് അലവന്‍സ് വെട്ടിക്കുറച്ചത് പ്രവാസികള്‍ക്കിടയില്‍ പുതിയ പ്രശ്‌നമായി ഉയരവേ ഖത്തര്‍ എയര്‍ വെയ്‌സ് തങ്ങളുടെ പുതിയ ഇളവുകളോട് കൂടിയ ലഗേജ് നയങ്ങളുമായി രംഗത്ത്.നിലവിലുള്ളതിലും കൂടുതല്‍ ലഗേജ് ഇളവുകള്‍ പ്രഖ്യാപിച്ചു കൊണ്ടാണ് ഖത്തര്‍ എയര്‍ വെയ്‌സ് രംഗത്ത് വന്നിരിക്കുന്നത്.അതനുസരിച്ച് നിലവില്‍ ഇകോണമി ക്ലാസ്സില്‍ 23 കിലോ എന്നത് 30 കിലോയായി വര്‍ദ്ധിക്കും.കൂടാതെ ബിസിനസ് ക്ലാസ്സില്‍ 10കിലോ അധിക ബേഗേജ് കൊണ്ട് പോകാനും പുതിയ നയം അനുവദിക്കുന്നുണ്ട്.സെപ്റ്റംബര്‍ 1 മുതല്‍ പുതിയ ലഗേജ് ബേഗേജ് നയം നിലവില്‍ വരുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് വൃത്തങ്ങള്‍ അറിയിച്ചു.