എന്‍ ഇ എസ് സ്‌കൂളില്‍ ‘സിറാജ്’ അക്ഷരം പദ്ധതി

Posted on: August 21, 2013 12:25 am | Last updated: August 21, 2013 at 12:25 am
SHARE

വടക്കഞ്ചേരി: വായനയുടെ ലോകത്ത് അറിവിന്റെ പ്രകാശം പരത്തി ‘സിറാജ്’ ദിനപത്രം വിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന അക്ഷരം പദ്ധതിക്ക് ആമക്കുളം എന്‍ ഇ എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ തുടക്കമായി.
കേരളാ ജേര്‍ണലിസ്റ്റ് യൂനിയന്‍ ജില്ലാ പ്രസിഡന്റ് ബോബന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ വി എ ഷൈക്ക് ദാവൂദ് അധ്യക്ഷത വഹിച്ചു.
സുലൈമാന്‍ സഖാഫി അത്തിപ്പൊറ്റ, ‘സിറാജ്’ ലേഖകന്‍ കെ അബ്ദുള്‍ ഷുക്കൂര്‍, പ്രധാനാധ്യാപിക സഫിയ പ്രസംഗിച്ചു.സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ വടക്കഞ്ചേരിക്ക് മാതൃകയായ ജ്യോതീസ് ചാരിറ്റ്ബിള്‍ ട്രസ്റ്റിന്റെ സാമ്പത്തിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്.