കുറഞ്ഞ വിലക്ക് അരി: കേരളത്തിന്റെ ആശങ്ക നീങ്ങിയെന്ന് മുഖ്യമന്ത്രി

Posted on: August 20, 2013 3:56 pm | Last updated: August 20, 2013 at 4:03 pm
SHARE

oommen chandy press meetന്യൂഡല്‍ഹി: ഭക്ഷ്യസുരക്ഷ ബില്‍ പ്രാബല്യത്തിലാകുന്നതോടെ കേരളത്തിന്റെ ആശങ്കകള്‍ പരിഹരിക്കപ്പെട്ടുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുറഞ്ഞവിലയ്ക്ക് പലര്‍ക്കും അരി ലഭിക്കില്ല എന്ന ആശങ്കക്ക് ഇനി അടിസ്ഥാനമില്ലെന്നും അദ്ദേഹം ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രമന്ത്രിമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു വാര്‍ത്താസമ്മേളനം.

ഭക്ഷ്യ സുരക്ഷാ ബില്‍ പ്രാബല്യത്തിലായാലും നിയമത്തിന്റെ പരിധിയില്‍ വരാത്തവര്‍ക്കും ഇപ്പോഴത്തെ നിരക്കില്‍ തന്നെ അരി ലഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമത്തിന്റെ പരിരക്ഷ ലഭിക്കാത്തവര്‍ക്കും ഇപ്പോഴത്തെ നിരക്കനുസരിച്ച് അരി നല്‍കാന്‍ കേന്ദ്രത്തില്‍ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.

കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഐ ഐ എസ് ടിയായി ഉയര്‍ത്താന്‍ നിയമഭേദഗതി ആവശ്യമാണ്. അടുത്തമന്ത്രിസഭാ യോഗത്തില്‍ ഈ കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മാനവശേഷി വികസന മന്ത്രി പള്ളം രാജു അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന് റെയില്‍വെ സോണ്‍, അങ്കമാലി ശബരി റെയില്‍പാതയ്ക്ക് കൂടുതല്‍ തുക, നിര്‍ദിഷ്ട കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധിപ്പിച്ച് റെയില്‍വെ ലൈന്‍, പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങിയ വിഷയങ്ങളില്‍ കേന്ദ്ര റെയില്‍വേ മന്ത്രി മല്ലികാര്‍ജുന്‍ കാര്‍ഗയുമായി ചര്‍ച്ച നടത്ുമെന്നും മുഖ്യമന്ത്രി പറഞ്ഞു.