കോടമ്പുഴ ദിക്ര്‍ ഹല്‍ഖ ഇന്ന്

Posted on: August 18, 2013 7:42 am | Last updated: August 18, 2013 at 7:42 am
SHARE

ഫറോക്ക് വാദീ ഇര്‍ഫാന്‍: കോടമ്പുഴ ദാറുല്‍ മആരിഫ് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന മഹഌറ റഹ്മാനിയ്യ ത്രൈമാസ ദിക്ര്‍ ഹല്‍ഖ 103-ാം മജ്‌ലിസ് ഇന്ന് മഗ്‌രിബ് നിസ്‌കാരാനന്തരം കോടമ്പുഴ വാദീ ഇര്‍ഫാനില്‍ നടക്കും. ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ഹല്‍ഖയോടനുബന്ധിച്ച് നടത്തിവരുന്ന മുല്‍തഖല്‍ അഅ്‌ലാമി (എമിനന്റ്‌സ് മീറ്റ്) ന്റെ 26-ാം സംഗമം വൈകീട്ട് നാല് മണിക്ക് ആരംഭിക്കും. അഭിപ്രായസ്വാതന്ത്ര്യം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. ബഷീര്‍ ഫൈസി വെണ്ണക്കോട് വിഷയം അവതരിപ്പിക്കും. ഹല്‍ഖയില്‍ കോടമ്പുഴ ബാവ മുസ്‌ലിയാരുടെ ‘കിത്താബുല്‍ ജൂദ്’ പ്രകാശനം ചെയ്യും. ഹല്‍ഖയില്‍ നല്‍കിവരുന്ന വിവാഹ സഹായദാന കര്‍മം സിദ്ദീഖ് ഹാജി ചെമ്മാട് നിര്‍വഹിക്കും.