തിരഞ്ഞെടുപ്പ് മുന്നെരുക്കത്തിന് മുസ്‌ലിം ലീഗ് യോഗ തീരുമാനം

Posted on: August 17, 2013 12:34 am | Last updated: August 17, 2013 at 12:34 am
SHARE

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നതിന്റെ ഭാഗമായി ജില്ലകള്‍ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാരംഭിക്കാന്‍ കോഴിക്കോട്ട്് ചേര്‍ന്ന മുസ്‌ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാരുടെയും യോഗം തീരുമാനിച്ചു. വിവിധ ലോക്‌സഭാ മണ്ഡലങ്ങളിലെ സ്ഥിതിവിവരങ്ങള്‍ യോഗം വിലയിരുത്തി. സംസ്ഥാനത്തെ മുഴുവന്‍ ലോക്‌സഭാ മണ്ഡലങ്ങളിലും വിപുലമായ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ ചേരും. ഇതിനായുള്ള വിവിധ പദ്ധതികള്‍ക്ക് അടുത്തു ചേരുന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ അന്തിമ രൂപം നല്‍കാനും യോഗം തീരുമാനിച്ചു.യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി അധ്യക്ഷത വഹിച്ചു. ദേശീയ ട്രഷറര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബശീര്‍ എം പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്, ട്രഷറര്‍ പി കെ കെ ബാവ തുടങ്ങിയവര്‍ സ