Connect with us

Kannur

സോളാര്‍: തിരുവഞ്ചൂര്‍ പിണറായിക്ക് ഉറപ്പ് നല്‍കി- എംവി ഗോവിന്ദന്‍

Published

|

Last Updated

കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണ പരിധിയില്‍ മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ ഓഫീസിനേയും ഉള്‍പ്പെടുത്തുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഫോണില്‍ വിളിച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉറപ്പുനല്‍കിയിരുന്നതായി സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന്‍. പിണറായി പത്രസമ്മേളനത്തില്‍ ഒരു മന്ത്രി തന്നെ വിളിച്ച കാര്യം വ്യക്തമാക്കിയിരുന്നു. ആ മന്ത്രി തിരുവഞ്ചൂരാണ്.
ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രിയും ഉണ്ടായിരിക്കുമെന്ന് പറയാനാണ് തിരുവഞ്ചൂര്‍ വിളിച്ചതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പില്‍ വ്യാഴാഴ്ച നടന്ന ദേശാഭിമാന സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഉപരോധസമരം പരാജയമായിരുന്നുവെന്ന പ്രചാരണം പരക്കെ നടക്കുന്നതിനിടയിലായിരുന്നു ഗോവിന്ദന്റെ തളിപ്പറമ്പിലെ പ്രസംഗം.