മുങ്ങിക്കപ്പല്‍ ദുരന്തം: നാലുപേരുടെ മൃതദേഹം കണ്ടെത്തി

Posted on: August 16, 2013 12:15 pm | Last updated: August 16, 2013 at 3:28 pm
SHARE

ins

മുംബൈ: മുങ്ങിക്കപ്പലില്‍ സ്‌ഫോടനത്തെത്തുടര്‍ന്ന് മരിച്ച നാലുപേരുടെ മൃതദേഹം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനായി ഡി എന്‍ എ പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികൂല സാഹചര്യം കാരണം തിരച്ചിലുകാര്‍ക്ക് കപ്പലിനകത്തേക്ക് എത്താന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് തിരച്ചില്‍ വൈകുന്നത് എന്നാണ് ഔദ്യോഗിക വിശദീകരണം.

നാലു മലയാളികള്‍ ഉള്‍പ്പടെ 18 പേരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂര്‍ കോയിത്തറ വിശ്വംഭരന്റെ മകന്‍ വി. വിഷ്ണു (22), തിരുവനന്തപുരം വെള്ളറട വാഴിച്ചല്‍ എല്‍ വി ഭവനില്‍ ലോറന്‍സിന്റെ മകന്‍ ലിജു ലോറന്‍സ് (29), പൂജപ്പുര ചാടിയറ ശ്രീചക്രത്തില്‍ കേരള യൂണിവേഴ്‌സിറ്റി റിട്ട.അസി. റജിസ്ട്രാര്‍ ടി വി ആര്‍ പോറ്റിയുടെ മകന്‍ വെങ്കട്ട്‌രാജ്, തലശേരി സ്വദേശി വികാസ് എന്നിവരാണ് മുങ്ങിക്കപ്പലില്‍ കുടുങ്ങിയ മലയാളികള്‍.

അതേസമയം കപ്പല്‍ ഉയര്‍ത്തുന്നതിനായി റഷ്യയുടെ സഹായം തേടിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.