ഇന്ത്യാ- പാക് ബന്ധത്തില്‍ പുതിയ അധ്യായം തുറക്കണം: നവാസ് ശരീഫ്

Posted on: August 13, 2013 5:56 pm | Last updated: August 13, 2013 at 5:56 pm
SHARE

NAVS SHERIFഇസ്‌ലാമാബാദ്: ഇന്ത്യ- പാക്കിസ്ഥാന്‍ ബന്ധത്തില്‍ പുതിയ അധ്യായം തുറക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. രണ്ട് രാജ്യങ്ങള്‍ക്കുമിടയിലെ എല്ലാ പ്രശ്‌നങ്ങകളും സൗഹൃദാന്തരീക്ഷത്തില്‍ അദ്ദേഹം പറഞ്ഞു. ഒരു ടി വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവാസ് ശരീഫ്.

ഇരുരാജ്യങ്ങളും കൈ കോര്‍ത്ത് സൗഹൃദത്തോടെ മുന്നോട്ട് പോകണം. പ്രശ്‌നങ്ങള്‍ തുറന്ന മനസോടെ ചര്‍ച്ച ചെയ്യണം. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും ജനങ്ങള്‍ ഒരുമിച്ചാണ് ജീവിച്ചിരുന്നതെന്നും നവാസ് ശരീഫ് ഓര്‍മിപ്പിച്ചു.