Connect with us

Gulf

104 കിലോമീറ്ററില്‍ സൈക്കിള്‍ പാത നിര്‍മാണം പൂര്‍ത്തിയായി

Published

|

Last Updated

ദുബൈ: 104 കിലോമീറ്ററില്‍ സൈക്കിള്‍ പാത നിര്‍മാണം പൂര്‍ത്തിയായതായി ആര്‍ ടി എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് സി ഇ ഒ എഞ്ചി. മൈത്ത ബിന്‍ ഉദയ് അറിയിച്ചു.
ജുമൈര സീറ്റില്‍ 23 കിലോമീറ്റര്‍, ജുമൈരയെയും മങ്കൂല്‍ സ്ട്രീറ്റിനെയും ബന്ധിപ്പിക്കുന്ന സ്ട്രീറ്റ് നമ്പര്‍ ഏഴില്‍ 1.4 കിലോമീറ്റര്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് സ്റ്റേഷനില്‍ 1.6 കിലോമീറ്റര്‍, സീഹ് അസ്‌ലാം റോഡിലും ഖുദ്‌റ റോഡിലുമായി 67 കിലോമീറ്റര്‍ എന്നിങ്ങനെയാണ് പാത.
ബര്‍ദുബൈയില്‍ അല്‍ ഫാഹിദി, അല്‍ ഫല, ഗുബൈബ, ഹിസന്‍ റോഡുകളിലും സൈക്കിള്‍ പാതകളുണ്ടാകും. 2013-2014 ബര്‍ഷ, ഖവാനീജ്, വര്‍ഖ, അല്‍ഖൂസ്, സുഫൂ സ്ട്രീറ്റ്, മംസാര്‍ പാര്‍ക്ക്, മിശ്‌രിഫ് പാര്‍ക്ക്, ഹോര്‍ അല്‍ അന്‍സ് ഈസ്റ്റ് എന്നിവിടങ്ങളില്‍ പണിയും. പരിസ്ഥിതി സൗഹൃദപരമായ ഗതാഗത മാര്‍ഗത്തിനും വ്യായാമത്തിനും ഉതകുന്നത് കൊണ്ടാണ് സൈക്കിള്‍ പാതകളെ പ്രോത്സാഹിപ്പിക്കുന്നത്. പ്രധാന വാണിജ്യകേന്ദ്രങ്ങളെയും താമസകേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പാതകളും ഒരുക്കം.
നടപ്പാതകളെയും സൈക്കിള്‍ പാതകളെയും വേര്‍തിരിക്കുന്ന രൂപകല്‍പ്പനയാണ് സ്വീകരിച്ചതെന്നും മൈത്ത ബിന്‍ ഉദയ് അറിയിച്ചു.