നാടിന് നഷ്ടമായത് ധാര്‍മിക പോരാളിയെ

Posted on: August 11, 2013 7:53 am | Last updated: August 11, 2013 at 7:53 am
SHARE

manuപട്ടാമ്പി: ചെമ്പ്ര മാനുവിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത് നിസ്വാര്‍ഥനായ ധാര്‍മിക പോരാളിയെ. തിരുവേഗപ്പുറ ചെമ്പ്ര മാരായപ്പറമ്പില്‍ കുഞ്ഞിമൂസയുടെ മകന്‍ മൊയ്തീന്‍ കുട്ടി എന്ന മാനു(45) വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
കൊപ്പം പറക്കാട് എം ഇ ടി ഇസ് ലാമിക് കോംപ്ലക്‌സിലെ ജീവനക്കാരാനായിരുന്ന മാനു പള്ളിയില്‍ ഉറക്കത്തിനിടെയ ഹൃദയാഘാതം മൂലമായിരുന്ന മരണം, തിരുവേഗപ്പുറ പഞ്ചായത്തിലും പരിസരങ്ങളിലും സുന്നിപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.
ചെമ്പ്ര മഹല്ലില്‍ എസ് എസ് എഫ്, എസ് വൈ എസ് യൂനിറ്റുകള്‍ സ്ഥാപിച്ചത് മാനുവായിരുന്നു. എസ് എസ് എഫിലൂടെയും ജനങ്ങളെ പ്രസ്ഥാനത്തോട് അടുപ്പിച്ചു, സമസ്തയിലുണ്ടായ ദൗര്‍ഭാഗ്യകരമായ പിളര്‍പ്പിന് ശേഷവും കനത്ത വെല്ലുവിളികള്‍ നേരേടണ്ടി വന്നെങ്കിലും സുന്നി പ്രസ്ഥാനത്തോടൊപ്പം നിലയുറപ്പിച്ചു. കറക്കളഞ്ഞ ആദര്‍ശം കൈമുതലാക്കി സ്വന്തം കുടുംബത്തെയും നാട്ടുകാരെയും സുന്നി പ്രസ്ഥാനത്തോടൊപ്പം നിലനിര്‍ത്തുന്നതിലും ശ്രദ്ധിച്ചു. കൊപ്പം, പട്ടാമ്പി സോണ്‍ കമ്മിറ്റികളില്‍ യാതൊരു വിധ നേതൃസ്ഥാനങ്ങളും ആഗ്രഹിക്കാതെ തന്നെ സുന്നി നേതാക്കളോടൊപ്പം സജീവപങ്കാളിയായി.
നിര്‍ധന കുടുംബാംഗമാണെങ്കിലും മറ്റുള്ളവര്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രത്യേക താത് പര്യമെടുത്തു. ആയുസ് മുഴുവനും സുന്നി പ്രസ്ഥാനത്തിന് വേണ്ടി മാറ്റിവെച്ച മാനുവിന്റെ കുടുംബങ്ങളും സുന്നി പ്രവര്‍ത്തകരാണ്.
മരിക്കുമ്പോള്‍ പാറക്കാട് എം ഇ ടി ഇസ് ലാമിക് കോംപ്ലക്‌സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു. തിരുവേഗപ്പുറ പഴയ ജുമാമസ്ജിദില്‍ വന്‍ ജനാവലിയുടെ സാന്നധ്യത്തില്‍ നടന്ന മയ്യിത്ത് നിസ്‌കാരത്തിന് സയ്യിദ് ഹബീബ് കോയതങ്ങള്‍ ചെരക്കാപറമ്പ് നേതൃത്വം നല്‍കി.
സുന്നിനേതാക്കളായ സയ്യിദ് ബാഹസന്‍ ത്വാഹതങ്ങള്‍, മൊയ്തീന്‍കുട്ടി അല്‍ഹസനി,അലിയാര്‍ അഹ്‌സനി, റസാഖ് മിസ് ബാഹി, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, യാക്കൂബ് പൈലിപ്പുറം, സൈതലവി കൊള്ളിപ്പറമ്പ്, യൂസഫ് സഖാഫി, ഫൈസല്‍ അഹ്‌സനി രണ്ടത്താണി, അലിപൈലിപ്പുറം, ജാബിര്‍ സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍ പരേതന്റ വസതി സന്ദര്‍ശിച്ചു.