ആഘോഷങ്ങളെ ധാര്‍മ്മിക വല്‍ക്കരിക്കണം

Posted on: August 9, 2013 9:04 pm | Last updated: August 9, 2013 at 9:04 pm
SHARE

ദോഹ: അധാര്‍മികതകളോട് സമരസപ്പെട്ടു ജീവിത വിശുദ്ധി നഷ്ടപ്പെടുത്തുന്ന പുതിയ കാലത്ത് ആഘോഷങ്ങളെ ധാര്‍മിക വല്‍കരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് പ്രഗത്ഭ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പറഞ്ഞു.

ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ .സി.എഫ് ) ഖത്തര്‍ നാഷണല്‍ കമ്മിറ്റി ഈദുല്‍ഫിത്വര്‍ ദിനത്തില്‍ സംഘടിപ്പിച്ച ഈദ് സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിശുദ്ധ റംസാനില്‍ നാം നേടിയെടുത്ത ആത്മ ശുദ്ധി ജീവിതത്തിലുടനീളം വെളിച്ചമായി മാറണം. പ്രവാചകര്‍ (സ) യുടെ മാതൃക ഉള്‍കൊണ്ട് സമൂഹത്തില്‍ കാരുണ്യത്തിന്റെ വാഹകരാകാന്‍ നാം സന്നദ്ധ രാകണമെന്നും അദ്ദേഹം പറഞ്ഞു.

ഐ സി എഫ് നാഷണല്‍ പ്രസിഡന്റ് അബ്ദുറസാഖ് മുസ്‌ലിയാര്‍ പരവണ്ണയുടെ അധ്യക്ഷതയില്‍ സഈദലി സഖാഫി മുട്ടിപ്പാലം ഉദ്ഘാടനം ചെയ്തു. കടവത്തൂര്‍ അബ്ദുള്ള മുസ്‌ലിയാര്‍ ആര്‍ എസ് സി നാഷണല്‍ ചെയര്‍മാന്‍ ജമാല്‍ അസ്ഹരി, കുഞ്ഞബ്ദുള്ള കടമേരി,കെ.ബി.അബ്ദുള്ള,മായനാട് അഷ്‌റഫ് സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുസ്സലാം പാപ്പിനിശ്ശേരി സ്വാഗതവും അബ്ദുസ്സലാം ഹാജി പുത്തനത്താണി നന്ദിയും പറഞ്ഞു