ഈദ് ആഘോഷം: യു എ ഇയിലേക്ക് സന്ദര്‍ശക പ്രവാഹം

Posted on: August 5, 2013 8:00 pm | Last updated: August 5, 2013 at 8:28 pm
SHARE

ദുബൈ: യു എ ഇയില്‍ ഈദുല്‍ ഫിത്വര്‍ ആഘോഷിക്കാന്‍ ജി സി സി രാജ്യങ്ങളില്‍ നിന്ന് സന്ദര്‍ശക പ്രവാഹം. ഹോട്ടലുകളില്‍ നൂറു ശതമാനം ബുക്കിംഗുണ്ടെന്ന് ദുബൈ ഫെസ്റ്റിവല്‍ ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചു.

ഈദ് ഇന്‍ ദുബൈ എന്ന പേരിലുള്ള വാണിജ്യോത്സവം നടക്കുന്നതാണ് സന്ദര്‍ശകരുടെ ഒഴുക്കിനു കാരണം. ജി സി സിയിലാകെ ഈദ് ഇന്‍ ദുബൈയുടെ പ്രചാരണം നടന്നിരുന്നു.
അറ്റ്‌ലാന്റിസ്, ഗോള്‍ഡന്‍സാന്‍ഡ്‌സ്, പുള്‍മാന്‍ തുടങ്ങിയ ഹോട്ടലുകളില്‍ മുറികള്‍ കിട്ടാനില്ല. ഇവരൊക്കെ, പ്രത്യേക വാഗ്ദാനങ്ങള്‍ നല്‍കി അതിഥികളെ നേരത്തെ തന്നെ ആകര്‍ഷിച്ചിരുന്നു. ഓഗസ്റ്റ് 28 വരെ കനത്ത തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.