വാനിന്റെ ചില്ല് തകര്‍ത്ത് 5,00,00 റിയാലിന്റെ സിഗരറ്റ് മോഷ്ടിച്ചു

Posted on: July 31, 2013 8:20 pm | Last updated: July 31, 2013 at 8:20 pm

ദോഹ: മലയാളിയുടെ വാനിന്റെ ചില്ല് തകര്‍ത്ത് അമ്പതിനായിരം റിയാലിന്റെ സിഗരറ്റ് മോഷ്ടിച്ചതായി പരാതി. ബാലുശ്ശേരി സ്വദേശി ഇസ്മായിലിന്റെ ഉടമസ്ഥതയിലുള്ള വാനിന്റെ ചില്ലാണ് തകര്‍ത്തത്. താമസസ്ഥലത്തിന് മുന്‍വശം നിര്‍ത്തിയിട്ട വാനാണ് തകര്‍ക്കപ്പെട്ടത്. വാനില്‍ 54000 റിയാലിന്റെ സിഗരറ്റ് ഉണ്ടായിരുന്നു എന്ന് ഇസ്മായില്‍ കാപ്പിറ്റല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.