ഇരു കാലുകളും തളര്‍ന്ന യുവാവ് സഹായം തേടുന്നു

Posted on: July 31, 2013 2:12 am | Last updated: July 31, 2013 at 2:12 am

കണ്ണാടിക്കല്‍: പോളിയോ ബാധിച്ച് ഇരുകാലുകളും തളര്‍ന്ന യുവാവ് സഹായം തേടുന്നു. കണ്ണാടിക്കല്‍ സലഫി മസ്ജിദിന് സമീപം പീടിയേക്കല്‍ സക്കീര്‍ ഹുസൈനാണ് (38) കാരുണ്യം തേടുന്നത്.
ജന്മനാ കാലിന്റെ ചലനശേഷി കുറവായിരുന്നെങ്കിലും പരസഹായത്തോടെ നടക്കാന്‍ സാധിച്ചതിനാല്‍ പി ഡി സി വരെ വിദ്യാഭ്യാസം നേടി. പിന്നീടാണ് കാല്‍ പൂര്‍ണമായും തളര്‍ന്നത്. തന്റെ അവസ്ഥ അറിഞ്ഞുകൊണ്ട് തന്നെയാണ് ഭാര്യ സാബിറ ജീവിതത്തിലേക്ക് കന്നുവന്നതെന്ന് സക്കീര്‍ പറയുന്നു. മൂന്ന് വയസ്സായ മകളുമുണ്ട്. വീടില്ലാത്തതിനാല്‍ ജ്യേഷ്ഠന്റെ വീട്ടിലാണ് ഇവര്‍ കഴിയുന്നത്.
സക്കീറിനെ സഹായിക്കാന്‍ കമ്മിറ്റി രൂപവത്കരിച്ചു. എം എ അബ്ദുല്‍ മജീദ്, കെ ഉമര്‍, പി ഷബീര്‍ എന്നിവര്‍ അംഗങ്ങളായ ജോയിന്റ് അക്കൗണ്ട് കോഴിക്കോട് വൈ എം സി എ ക്രോസ് റോഡിലെ ഐ ഡി ബി ഐ ബേങ്കില്‍ ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 0114104000178747, ഐ എഫ് എസ് സി കോഡ്: ഐ ബി കെ എല്‍ 0000114. ഫോണ്‍: 9605445230.