എല്‍ ഡി എഫ് രാപകല്‍ സത്യാഗ്രഹം ആറാം ദിവസത്തിലേക്ക്‌

Posted on: July 29, 2013 8:37 am | Last updated: July 29, 2013 at 8:37 am

മലപ്പുറം: സോളാര്‍ അഴിമതി തട്ടിപ്പില്‍ പ്രതിയായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ ഡി എഫ് മലപ്പുറത്ത് നടത്തുന്ന അനിശ്ചിത കാല രാപകല്‍ സത്യാഗ്രം അറാം ദിവസത്തിലേക്ക്.
അഞ്ചാം ദിവസത്തെ സമരം സി പി എം കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘാവന്‍ ഉദ്ഘാടനം ചെയ്തു. സോളാര്‍ തട്ടിപ്പില്‍ ശരിയായ രീതിയില്‍ അന്വേഷണം നടന്നാല്‍ ഉമ്മന്‍ ചാണ്ടി പൊതുജീവതം തന്നെ അവസാനിപ്പിക്കേണ്ടിവരുമെന്നും, ഉമ്മന്‍ചാണ്ടിക്കുപകരം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്ത് വന്നാലും സോളാര്‍ തട്ടിപ്പ് കെട്ടടങ്ങുമെന്ന് കരുതേണ്ടെന്നും വിജയരാഘവന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞൂ.
സി ഐ ടി യു ദേശീയ സെക്രട്ടറി നന്ദകുമാര്‍ അധ്യക്ഷതവഹിച്ചു.
ജനതാദള്‍ ജില്ലാ സെക്രട്ടറി കെ വി ബാലകൃഷ്ണന്‍, പി കെ സൈനബ, വി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി പി വാസുദേവന്‍, അഡ്വ. കെ മോഹന്‍ദാസ്, വി പി സെക്കറിയ, പി തുളസിദാസ് മേനോന്‍, ആര്‍ മുഹമ്മദ്ഷാ, ടി എന്‍ ശിവശങ്കരന്‍, മോഹന്‍ കാടാമ്പുഴ, ഇ എന്‍ മോഹന്‍ദാസ്, ഉദയന്‍, ഹരിദാസ് ഇടശ്ശേരി, തയ്യല്‍ ലത്തീഫ് എന്നിവര്‍ നേതൃത്വം നല്‍കി.
ആറാം ദിവസത്തെ സമരം എന്‍ സി പി സംസ്ഥാന വൈസ് പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊന്നാനി-ഏറനാട് മണ്ഡലങ്ങളുടെ നേതൃത്വത്തിലാണ് ആറാം ദിവസത്തെ സമരം.