കൂടംകുളത്തുനിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട്

Posted on: July 29, 2013 8:18 am | Last updated: July 29, 2013 at 8:59 am

ചെന്നൈ: കൂടംകുളം ആണവ നിലയത്തില്‍ നിന്ന് കേരളത്തിന് വൈദ്യുതി നല്‍കരുതെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. കേരളം ആണവോര്‍ജത്തിന് എതിരാണെന്ന് തമിഴ്‌നാട് പറഞ്ഞു.

266 മെഗാവാട്ടാണ് കേരളത്തിന് കൂടംകുളത്തുനിന്നും ലഭിക്കേണ്ടത്. രണ്ടാം റിയാക്ടര്‍ കമ്മീഷന്‍ ചെയ്യുമ്പോള്‍ ഇത് നല്‍കാനാണ് തീരുമാനം.

ആദ്യഘട്ടത്തില്‍ വൈദ്യുതി വേണ്ടെന്ന് പറഞ്ഞ ആന്ധ്രപ്രദേശ് ഇപ്പോള്‍ 530 മെഗാവാട്ട് വൈദ്യുതിയുടെ ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.