മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിക്ക്; ഡല്‍ഹിയില്‍ ചര്‍ച്ചകള്‍ സജീവം

Posted on: July 28, 2013 11:14 am | Last updated: July 28, 2013 at 11:14 am

OOmen chandy_ramesh chennithalaന്യൂഡല്‍ഹി: മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രു ഉമ്മന്‍ ചാണ്ടി ഇന്ന് ഡല്‍ഹിക്ക് തിരിക്കും. ഇതിന് മുന്നോടിയായി ഡല്‍ഹിയിലെത്തിയ മന്ത്രി കെ സി ജോസഫ് കേന്ദ്രമന്ത്രി വയലാര്‍ രവിയുമായി കൂടിക്കാഴ്ച്ച നടത്തി.

ഇന്നലെ ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തല മുകുള്‍ വാസ്‌നിക്, അഹമ്മദ് പട്ടേല്‍ എന്നിവരുമായി ചര്‍ച്ച നടത്തി. മന്ത്രിസഭയിലെക്കില്ല എന്ന തന്റെ മുന്‍ തീരുമാനത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുന്നതായാണ് സൂചന. ഇന്ന് സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ചക്ക് രമേശ് ശ്രമിക്കുന്നുണ്ട്. സോണിയ നിര്‍ബന്ധിച്ചാല്‍ രമേശിന് മന്ത്രിസഭയില്‍ ചേരാതിരിക്കാനാവില്ല.

രമേശിനെ ആഭ്യന്തര മന്ത്രിയാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന. അങ്ങനെ വരുമ്പോള്‍ ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയനെ കെ പി സി സി പ്രസിഡന്റാക്കി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്പീക്കറാക്കാനും ഹൈക്കമാന്റ് ആലോചിക്കുന്നുണ്ട്.