പാര്‍ലിമെന്റ് റോഡിലുണ്ടായ വെടിവെപ്പില്‍ യുവാവ് കൊല്ലപ്പെട്ടു; ഒരാള്‍ക്ക് പരിക്കറ്റു

Posted on: July 28, 2013 8:03 am | Last updated: July 28, 2013 at 8:04 am

gunന്യൂഡല്‍ഹി: പാര്‍ലിമന്റ് റോഡില്‍ വെച്ച് മോട്ടോര്‍ സൈക്കിളില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തിയ യുവാക്കള്‍ക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പില്‍ യുവാവ് മരിച്ചു. ഒരു പോലീസുകാരും മറ്റൊരു യുവാവിനും പരിക്കേറ്റു. പരിക്കേറ്റ ആളുടെ ആരോഗ്യ നില തൃപ്തികരമാണ്. യുവാക്കളോട് അഭ്യാസങ്ങള്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ അവര്‍ പോലീസിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലേറ് നിര്‍ത്താന്‍ വേണ്ടി മോട്ടോര്‍ സൈക്കിളിന്റെ ടയറിന് നേരെയാണ് പോലീസ് വെടിവെച്ചതെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ ഇതില്‍ ഒരു യുവാവിന് പരിക്കേല്ക്കുകയും പിന്നീട് മരിക്കുകയുമാണ് ഉണ്ടായത്. ഒരു പോലീസുകാരനും പരിക്കുണ്ട്.