കടല്‍ ക്ഷോഭം: സുന്നീ നേതാക്കള്‍ തീരം സന്ദര്‍ശിച്ചു

Posted on: July 28, 2013 7:28 am | Last updated: July 28, 2013 at 7:28 am

പരപ്പനങ്ങാടി: കടല്‍ ക്ഷോഭം കാരണം ദുരിതത്തിലായ ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ എസ് എം എ പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ നേതൃത്വത്തില്‍ സുന്നീ നേതാക്കള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥന നടത്തി. സീതിന്റെ പുരക്കല്‍ കോയമോന്‍, പറമ്പില്‍ അബ്ദുല്ലക്കുട്ടി, കൊറയാന്റെ പുര റിയാസ്, പറമ്പില്‍ ഖാദിര്‍ എന്നിവരുടെ വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. മറ്റ് മുപ്പതോളം വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. പ്രദേശത്തെ ഫിഷ് ലാന്റിംഗ് പൂര്‍ണമായും തകര്‍ന്നു. കടല്‍ ക്ഷോഭം ദുരിതത്തിലാക്കിയ കടല്‍ തീര നിവാസികളുടെ രക്ഷക്ക് വേണ്ടി പുണ്യ ദിനങ്ങളില്‍ പ്രത്യേകം പ്രാര്‍ഥിക്കുവാനും വേണ്ട സഹായ സഹകരണങ്ങള്‍ ചെയ്തു കൊടുക്കുവാനും കക്ഷി ഭേദമന്യെ എല്ലാവരും മുന്നിട്ടിറങ്ങണമെന്ന് സുന്നി നതാക്കള്‍ അഭ്യര്‍ഥിച്ചു. എസ് എസ്എഫ് സംസ്ഥാന പ്രസിഡന്റ് വി അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സ്ഥലം ഖാസി പി അബ്ദുല്‍ ഖാദിര്‍ സഖാഫി, മഹല്ല് ഖത്വീബ് ഹംസ സഖാഫി സംബന്ധിച്ചു.