കൊച്ചി നാവിക ആസ്ഥാനത്തെ പീഡനം: അറസ്റ്റിലായ യുവതിയെ ജാമ്യത്തില്‍ വിട്ടു

Posted on: July 27, 2013 9:15 pm | Last updated: July 28, 2013 at 7:26 am

NAVY_15713f (1)

ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ പേരില്‍ വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉണ്ടാക്കിയതിന്റെ പേരില്‍ അറസ്റ്റിലായ യുവതിയെ ജാമ്യത്തില്‍ വിട്ടു. കൊച്ചി നാവിക ആസ്ഥാനത്ത് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് ഉന്നതര്‍ക്ക് കാഴ്ച വെച്ചു പീഡിപ്പിച്ചു എന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി ഉള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് യുവതി നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഡല്‍ഹി വസന്ത് വിഹാര്‍ പോലീസാണ് യുവതിയെ കസ്റ്റയില്‍ എടുത്തത്.

എന്നാല്‍ യുവതി ഇത്തരത്തില്‍ ഒരു കാര്‍ഡിന് അപേക്ഷിച്ചിട്ടില്ലെന്നും യുവതിയെ മോശക്കാരിയായി ചിത്രീകരിക്കാനും വിശ്വാസ്യത തകര്‍ക്കാനുമുള്ള നീക്കമാണ് പരാതിക്ക് പിന്നിലെന്ന് യുവതിയുടെ അഭിഭാഷക ആരോപിച്ചു.