സരിത എസ് നായരുടെ വക്കാലത്ത് ഒഴിഞ്ഞതായി ഫെനി ബാലകൃഷ്ണന്‍

Posted on: July 27, 2013 2:25 pm | Last updated: July 27, 2013 at 2:25 pm

fenni-sarithaകൊച്ചി: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായരുടെ വക്കാലത്ത് താന്‍ ഒഴിഞ്ഞതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. സമ്മര്‍ദ്ദം താങ്ങാനാവാത്തതിനാലാണ് വക്കാലത്ത് ഒഴിയുന്നതെന്ന് ഫെനി പറഞ്ഞു. സരിതയുടെ മൊഴി മാറ്റാന്‍ ചില കോണ്‍ഗ്രസ് നേതാക്കളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന ആരോപണവും വക്കാലത്തൊഴിയാന്‍ കാരണമായിട്ടുണ്ട്. സരിതയുടെ മൊഴിയില്‍ പ്രമുഖരുടെ പേരുകളുണ്ടെന്ന ഫെനിയുടെ വെളിപ്പെടുത്തലിനെ കഴിഞ്ഞ ദിവസം കോടതി വിമര്‍ശിച്ചിരുന്നു.