Connect with us

National

ഡല്‍ഹി കൂട്ട ബലാല്‍സംഗം: ആദ്യ വിധി ഇന്ന്

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി കൂട്ട ബലാല്‍സംഗ കേസില്‍ ആദ്യ വിധി ഇന്ന്. പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിധിയാണ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വാദം പൂര്‍ത്തിയായി.
ഡിസംബര്‍ 16ന് ഡല്‍ഹിയില്‍ വെച്ച് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ ആറുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒരാള്‍ക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ല. കേസിലെ മുഖ്യപ്രതി ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു.