Kerala
യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം; അച്ചടക്കം ലംഘിച്ച പോലീസ് ഓഫീസര്‍മാരെ താക്കീത് ചെയ്ത് കമ്മീഷണര്‍
ഓഫീസര്‍മാരുടെ ഫേസ്ബുക്ക് പോസ്റ്റിലടക്കം അതൃപ്തി അറിയിച്ചു
തിരുവനന്തപുരം | യൂനിവേഴ്സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ കന്റോണ്‍മെന്റ് എസ് എച്ച് ഒ സതീഷിനെ താക്കീത് ചെയ്ത് കമ്മീഷണര്‍. നേരിട്ട് വിളിപ്പിച്ചാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സതീഷിനെ താക്കീത് ചെയ്തത്. എസ് എഫ് ഐ ജില്ലാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ എസ് ഐ ഗോകുലിനെതിരെയും നടപടിക്ക് സാധ്യതയുണ്ട്. ഫേസ്ബുക്ക് പോസ്റ്റിലടക്കം അതൃപ്തി അറിയിച്ചു.
സംഭവത്തില്‍ നിയമപരമായി മുന്നോട്ട് പോകാനാണ് എസ് എഫ് ഐ തീരുമാനം. മന്ത്രി ഒ ജെ ജെനീഷ്, ഷാഫി പറമ്പില്‍ എം പി എന്നിവര്‍ക്കെതിരെ പരാതി നല്‍കും. മന്ത്രിയെയും എം പിയെയും പ്രതിയാക്കണമെന്നാണ് ആവശ്യം. സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയത് ഇവരാണെന്നും സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചില്ലെന്നുമാണ് ആരോപണം.
സംഘര്‍ഷത്തില്‍ പരിക്കേറ്റ വേണു എന്ന വിദ്യാര്‍ഥിയാണ് പരാതി നല്‍കുക. തലസ്ഥാനത്തെ പോലീസിന്റെ വിദ്യാര്‍ഥി വേട്ട അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഇന്ന് എസ് എഫ് ഐ പൊതു താല്പര്യഹര്‍ജിയും നല്‍കും. പോലീസുകാരുടെ വീടുകളിലേക്കുള്ള പ്രതിഷേധങ്ങള്‍ താത്കാലികമായി അവസാനിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Content Highlights:
Trivandrum City Police Commissioner warned Cantonment SHO Satheesh following the University Hostel conflict. Action is also expected against SI Gokul for threatening an SFI leader. SFI plans legal action against Minister O J Jeneesh and Shafi Parambil MP, alleging they led the violent clash.

