എല്‍ ഡി ക്ലാര്‍ക്കാവാനുള്ള അടിസ്ഥാന യോഗ്യത വീണ്ടും എസ് എസ് എല്‍ സിയാക്കി

Posted on: July 24, 2013 8:17 pm | Last updated: July 24, 2013 at 8:29 pm

pscതിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കാവാന്‍ അടിസ്ഥാന യോഗ്യത എസ് എസ് എല്‍ സി തന്നെയാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി എല്‍ ഡി ക്ലാര്‍ക്കിന് യോഗ്യത പ്ലസ്ടു ആക്കാനുള്ള തീരുമാനം പിന്‍വലിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കും.

യോഗ്യത സംബന്ധമായ ആശയക്കുഴപ്പം കാരണം കഴിഞ്ഞ മാസം പുറത്തിറക്കിയ എല്‍ ഡി സി വിജ്ഞാപനം പി എസ് സി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടുകയും ചെയ്തു.

മുമ്പ് എസ് എസ് എല്‍സിയായിരുന്നു എല്‍ ഡി സിക്കുള്ള അടിസ്ഥാന യോഗ്യത. പിന്നീട് യോഗ്യത പുനര്‍നിര്‍ണയത്തില്‍ അടിസ്ഥാന യോഗ്യത പ്ലസ്ടുവാക്കി നിശ്ചയിക്കുകയായിരുന്നു. എന്നാല്‍ യോഗ്യത പുനര്‍ നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ റൂള്‍ ഭേദഗതി വേണം. എന്നാല്‍ ഇതിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ അടിസ്ഥാന യോഗ്യത എസ് എസ് എല്‍സിയായി തന്നെ നില നിര്‍ത്തുകയായിരുന്നു.