രാജി ആവശ്യം നടക്കില്ല: ഉമ്മന്‍ചാണ്ടി

Posted on: July 24, 2013 12:37 pm | Last updated: July 24, 2013 at 12:48 pm

oommen chandy

തിരുലവനന്തപുരം:പ്രതിപക്ഷത്തിന്റെ രാജി ആവശ്യം നടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്കും സര്‍ക്കാറിനും ജനങ്ങളില്‍ നിന്ന് ഒന്നും മറച്ചവെക്കാനില്ല. താന്‍ മറ്റ് മന്ത്രിമാരില്‍ നിന്നും വ്യത്യസ്തനാണെന്നും ആര്‍ക്ക വേണമെങ്കിലും വന്ന് കാണാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയുടെ വിമര്‍ശനത്തെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. കുരുവിളയുടെ പരാതിയില്‍ പറയുന്ന ആളുകള്‍ തന്റെ ബന്ധുക്കളല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. പിസി ജോര്‍ജിന്റെ രാജി സന്നദ്ധത തന്നെ അറിയിച്ചിട്ടില്ല. ജോര്‍ജ് തുടരുന്നതില്‍ ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.