ആലപ്പുഴ നഗരസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഏറ്റുമുട്ടി

Posted on: July 23, 2013 4:26 pm | Last updated: July 23, 2013 at 4:26 pm

alappuzhaആലപ്പുഴ: നഗരസഭാ കൗണ്‍സിലില്‍ കൈയ്യാങ്കളി. സര്‍വോദയപുരം മാലിന്യ പ്ലാന്റ് നിര്‍മാണത്തിലെ അഴിമതി സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളംവെച്ചതാണ് അടിപിടിയില്‍ കലാശിച്ചത്. ഈ ആവശ്യമുന്നയിച്ച് ബഹളം വെച്ച പ്രതിപക്ഷ അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ട കീറിക്കളഞ്ഞു. അജണ്ട കീറിയ കൗണ്‍സിലര്‍ ഒ കെ ഷഫീഖിനെ സസ്‌പെന്‍ഡ് ചെയ്തതായി അറിയിച്ച ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാനാ മാസിഡോ യോഗം പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍ വിഷയം ചര്‍ച്ച ചെയ്യാതെ യോഗം പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ച് യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് തോമസസ് ജോസഫിന്റെ നേതൃത്വത്തില്‍ കൗണ്‍സിലിന്റെ വാതില്‍ അടച്ചു. തുടര്‍ന്നാണ് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്.