മുല്ലപ്പെരിയാര്‍ അന്തിമ വാദം ഇന്ന് സുപ്രീംകോടതിയില്‍

Posted on: July 23, 2013 10:08 am | Last updated: July 23, 2013 at 10:09 am

mullapperiyarന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസിലെ അന്തിമ വാദം ഇന്ന് സുപ്രീംകോടതിയില്‍ തുടങ്ങും. തമിഴ്‌നാടിന്റെ വാദമാണ് ആദ്യഘട്ടത്തില്‍ കോടതി കേള്‍ക്കുക. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയായി നിശ്ചയിച്ച് കേരള നിയമസഭ പാസാക്കിയ നിയമം സുപ്രീംകോടതി വിധി മറികടന്നാണെന്നാണെന്നാവും തമിഴ്‌നാടിന്റെ പ്രധാന വാദം. ജ. ആര്‍ എം ലോധ അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്. ഇരുപക്ഷത്തിന്റെയും അന്തിമ വാദം പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് മൂന്നാഴ്ച്ചയെങ്കിലും എടുക്കും. അന്തിമവാദം തുടങ്ങുന്നതിന് മുന്നോടിയായി ജലവകുപ്പ് മന്ത്രി പി ജെ ജോസഫ് കേരളത്തിന്റെ അഭിഭാഷകനുമായി ചര്‍ച്ച നടത്തി.