ഇഹ്‌റാമില്‍ കൗണ്‍സിലിംഗിന് അപേക്ഷ ക്ഷണിച്ചു

Posted on: July 23, 2013 12:11 am | Last updated: July 23, 2013 at 12:11 am

കാരന്തൂര്‍: മര്‍കസ് ഇഹ്‌റാമില്‍ ഡിപ്ലോമ ഇന്‍ കൗണ്‍സിലിംഗിന് അപേക്ഷ ക്ഷണിച്ചു. അധ്യാപകരായി ജോലി ചെയ്യുന്നവര്‍ക്കും കൗണ്‍സിലിംഗ് ജോലിയായി സ്വീകരിക്കാന്‍ താത്പര്യമുളളവര്‍ക്കും അപേക്ഷിക്കാം. പ്ലസ് ടു അല്ലെങ്കില്‍ മതബിരുദമാണ് യോഗ്യത.
ജനറല്‍ കൗണ്‍സിലിംഗ്, ലൈഫ് സ്‌കില്‍ ഡെവലപ്‌മെന്റ്, ഡെവലപ്‌മെന്റല്‍ സൈക്കോളജി, അബ്‌നോര്‍മല്‍ ബിഹേവിയര്‍ ആന്‍ഡ് സൈക്കോ പാത്തോളജി, കൗണ്‍സലിംഗ് തിയറി വിത്ത് പ്രാക്ടിക്കല്‍, പഠന പിന്നാക്കാവസ്ഥ- കാരണവും പരിഹാരങ്ങളും, പഠനവൈകല്യം- പ്രശ്‌നങ്ങളും പ്രതിവിധിയും, സ്റ്റുഡന്റ്‌സ് കൗണ്‍സിലിംഗ്, അഡോളസന്റ് കൗണ്‍സലിംഗ്, പാരന്റ്‌സ് കൗണ്‍സിലിംഗ്, എ ഡി ഡി, എ ഡി എച്ച് ഡി, സൈക്കോളജിക്കല്‍ കൗണ്‍സിലിംഗ്, ടി എ, എന്‍ എല്‍ പി, പ്രസന്റേഷന്‍ സ്‌കില്‍, ഇഫക്ടീവ് കമ്മ്യൂണിക്കേഷന്‍ തുടങ്ങിയവയാണ് പാഠ്യ വിഷയങ്ങള്‍. കോഴ്‌സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നല്‍കും.
ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ക്ലാസുകള്‍ ശനി മുതല്‍ ബുധന്‍ വ െ ദിവസങ്ങളിലായിരിക്കും. കൗണ്‍സിലേഴ്‌സും മനഃശാസ്ത്രജ്ഞരും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അപേക്ഷാ ഫോറം ഇഹ്‌റാം ഓഫീസില്‍നിന്ന് നേരിട്ട് ലഭിക്കും, വിവരങ്ങള്‍ 0495 2805258, 9142314871 നമ്പറുകളില്‍ ലഭ്യമാണ്.